ഇളംദേശം :ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള എല്ലാ അംഗൻവാടികളും സ്മാർട്ട് അംഗൻവാടികൾ ആക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും.വാർഷിക പദ്ധതിയിലുൾപ്പെടുത്തി അംഗൻവാടികൾക്ക് ബീൻസ് ആകൃതിയിലുള്ള മേശകളും ഫൈബർ. മോൾഡഡ് കസേരകളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡീൻ കുര്യാക്കോസ് എം. പി നിർവഹിക്കും. 11.3 ലക്ഷം രൂപയാണ് ഈ. പദ്ധതിക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ചെലവഴിക്കുന്നത്
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടോമി കാവാലം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സോജൻ ,ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിബി ദാമോദരൻ, മെമ്പർമാരായ ജിജി സുരേന്ദ്രൻ,കെ എസ് ജോൺ, കെ. കെ രവി ,ജിനോ കുരുവിള, മിനി ആന്റണി, ടെസ്സി മോൾ മാത്യു,നൈസി ഡെനിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർ പ്രസംഗിക്കും. ശിശു വികസന പദ്ധതി ഓഫീസർ ജിഷ ജോസഫ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ്
നന്ദിയും പറയും.