തൊടുപുഴ: സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ ഏരിയയിലെ മുതലക്കോടം, കുമാരമംഗലം, വഴിത്തല, ചിറ്റൂർ, കരിങ്കുന്നം, തെക്കുംഭാഗം എന്നിവിടങ്ങളിൽ കർഷക റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക സമരം 11 മാസം പൂർത്തിയായതിൽ അഭിവാദ്യമർപ്പിച്ചും പാർലമെന്റ് പാസാക്കിയ കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും രാജ്യത്ത് കുതിച്ചുയരുന്ന പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനയിൽ പ്രതിക്ഷേധിച്ചുമായിരുന്നു റാലി. വിവിധ കേന്ദ്രങ്ങളിൽ കർഷക സംഘടനാ നേതാക്കളായ പി.പി. ചന്ദ്രൻ, സി.എസ്. ഷാജി, എൻ. വിനോദ് കുമാർ, എം. പത്മനാഭൻ, പി.എസ്. സുരേഷ്, സച്ചിൻ ടോമി എന്നിവർ ഉദ്ഘാടനം ചെയ്തു. എം.എം. മാത്യു, ടിജു തങ്കച്ചൻ, സിനോജ് ജോസ്, ജോയ് പാറത്തലക്കൽ, സി.ടി. ഫ്രാൻസിസ്, ടി.ജെ. പീറ്റർ, സി.എസ്. ചാക്കോ, വി.ബി. ജമാൽ, ശിവശങ്കരൻ നായർ, ജോസ് മഠത്തിനാൽ, കെ.കെ. മനോജ്, കെ.പി. ഹരിദാസ്, കെ.എസ്. സുകുമാരൻ, ശശി കുമാരൻ, ബാബു മഞ്ഞള്ളൂർ, പി.വി. പൊന്നപ്പൻ, എം.ആർ. രാജൻ, ടി.എം. ലത്തീഫ് എന്നിവർ പ്രസംഗിച്ചു.