തൊടുപുഴ :ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുക്കുന്ന വായ്പ വിതരണ മേളയും പൊതുജന സമ്പർക്ക പരിപാടിയും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഫൊറോന (ടൗൺ പള്ളി) പള്ളി മെയിൻ പാരിഷ് ഹാളിൽ നടക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് മുഖ്യാതിഥി ആയിരിക്കും. ജില്ലയിലെ വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ വകുപ്പുകളിലെ ജില്ലാ മേധാവികളും പങ്കെടുക്കും.