ഇടുക്കി :വണ്ടിപ്പെരിയാർ (കുമളി) സർക്കാർ പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി (മൂന്നാം സെമസ്റ്റർ) സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 29 രാവിലെ 10 മണി മുതൽ വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്‌നിക് കോളേജിൽ നടത്തും.
www.polyadmission.org/let എന്ന സർക്കാർ വെബ്‌സൈറ്റിൽ പ്രസീദ്ധീകരിച്ചിട്ടുള്ള ഇടുക്കി ജില്ലയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. 10 മുതൽ 11 വരെയാണ് രജിസ്‌ട്രേഷൻ സമയം.
പ്രവേശനത്തിനായി വരുന്നവർ SSLC, +2/VHSC, ITI , ജാതി, വരുമാനം, നോൺ ക്രിമിലിയർ തുടങ്ങിയ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ സമയത്ത് മുഴുവൻ ഫീസും അടച്ച് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.ഫോൺ 9446213515, 9497883851