ചെറുതോണി: ഇടുക്കി പൊലീസ് സ്റ്റേഷനിലെ ഹോംഗാ‌ർഡ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണുമരിച്ചു. കോട്ടയം കുമാരനല്ലൂർ വചസിൽ കെ.ആർ. അനിൽ കുമാറാണ് (54) മരിച്ചത്. കഴിഞ്ഞ 10 വർഷമായി ഇടുക്കി പൊലീസ് സ്റ്റേഷനിൽ ഹോംഗാർഡായി ജോലി ചെയ്ത്വരുകയായിരുന്നു. ഇന്നലെ രാവിലെ ചെറുതോണി ടൗണിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇടുക്കി പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ പൊതു ദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ സഹപ്രവർത്തകരും നാട്ടുകാരുമുൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.