beans
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗൻവാടികൾക്കുള്ള ബീൻസ് ആകൃതിയിലുള്ള മേശകളും ഫൈബർ മോൾഡഡ് കസേരകളുടെയും വിതരണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം പി നിർവഹിക്കുന്നു

ഇളംദേശം : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള എല്ലാ അംഗൻവാടികളിലെയും പ്രീ സ്‌കൂൾ ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി അംഗൻവാടികൾക്ക് ബീൻസ് ആകൃതിയിലുള്ള മേശകളും ഫൈബർ. മോൾഡഡ് കസേരകളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം. പി നിർവഹിച്ചു . 11.3 ലക്ഷം രൂപയാണ് പദ്ധതിക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി സോജൻ മുഖ്യപ്രഭാഷണം നടത്തി.

ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടോമി കാവാലം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിബി ദാമോദരൻ ഡിവിഷൻ മെമ്പർമാരായ ജിജി സുരേന്ദ്രൻ, കെ. കെ രവി ,ജനോ കുരുവിള, മിനി ആന്റണി, ടെസ്സി മോൾ മാത്യു,നൈസി ഡെനിൽ , ഷൈനി സന്തോഷ്, ഗ്രാമപഞ്ചായത്തംഗം ലീഗിൽ ജോ ,ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ കെ .ജെയ്‌മോൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ് സ്വാഗതവും ജിഷാ. ജോസഫ് നന്ദിയും പറഞ്ഞു.