ചെറുതോണി:കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റായി ജോബി തയ്യൽ ചുമതല ഏറ്റു. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിൽ നിന്ന് മിനിറ്റ്‌സ് ഏറ്റുവാങ്ങി .മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡണ്ടിന് സ്വീകരണം നൽകി.
കൊക്കയാർ പ്രകൃതിദുരന്തത്തിൽ സേവനം ചെയ്ത ജോമോൻ കരേകുടിയെ യോഗത്തിൽ അനുമോദിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ്എം.പി,എ .പി ഉസ്മാൻ,എം .ഡി അർജുൻ, ആഗസ്തി അഴകത്ത്, അനിൽ ആനയ്ക്കനാട്, അനീഷ് നെല്ലിക്കുന്നേൽ,ജോർജ്ജ് മേക്ക മാലിൽ,എം ടി തോമസ്,സിപി സലീം,പി ഡി ജോസഫ്, അഗസ്ത്യൻ ദേവസ്യ,ജിജി അഴകത്ത് ,തങ്കച്ചൻ മാണി,ജോസ് കടപ്പൂർ,ജോജോ ചക്കാം കുന്നേൽ, ബേബി പാലത്തിങ്കൽ,ആൻസി തോമസ്, വിജയൻ കല്ലുങ്കൽ,ഷൈബി ജിജി തുടങ്ങിയവർ പ്രസംഗിച്ചു.