ഇടുക്കി: കൊക്കയാർ ഗ്രാമ പഞ്ചായത്തിലെ മുക്കുളം മൃഗാശുപത്രിയിൽ മൃഗസംരക്ഷണ വകുപ്പ് ദുരിതാശ്വാസ ക്യാമ്പ് നടത്തി. മരുന്നുകൾ, കാലിത്തീറ്റ,എന്നിവ സൗജന്യമായി കർഷകർക്ക് വിതരണം ചെയ്തു.
പഞ്ചായത്തു പ്രസിഡന്റ് കെ എൽ ഡാനിയൽ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജയ ചാണ്ടി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനോയി പി മാത്യു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കുര്യൻജേക്കബ്,ഡോ. സിൻസി സക്കറിയ, പഞ്ചായത്തംഗം വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.