കട്ടപ്പന:കേരള പുലയർ മഹാസഭ ജനറൽ സെക്രട്ടറി ഡോ.സി.കെ.സുരേന്ദ്രനാഥ് നയിക്കുന്ന മാതൃസംഘടനയലേക്ക് ഉടുമ്പൻചോല യൂണിയൻ ഒന്നടങ്കം ലയനം നടത്തി.കട്ടപ്പന പ്രസ്‌ക്ലബ്ബ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ജെ.കൃഷ്ണമണി, സി.സി.ശിവൻ, ജില്ലാ സെക്രട്ടറി പി.കെ. രതീഷ്, ജില്ലാ വൈ. പ്രസിഡന്റ് കെ.എം.തങ്കപ്പൻ, ഉടുമ്പൻചോല യൂണിയൻ അംഗം പി.കെ.സുരേഷ്, യൂണിയൻ സെക്രട്ടറി സാബു, ഇടുക്കി യൂണിയൻ പ്രസിഡന്റ് ജയകുമാർ, യൂണിയൻ സെക്രട്ടറി നിള ബിജു, തൊടുപുഴ യൂണിയൻ പ്രസിഡന്റ് എം.കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.