ഇടുക്കി: 1980ലെ കേന്ദ്ര വന സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വിശദമായ ചർച്ചകൾക്കും ആശയരൂപികരണത്തിനും ശേഷമേ നടപ്പാക്കാവുള്ളൂവെന്ന് എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതിയംഗം അനിൽ കൂവപളാക്കൽ . നിർദേശങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കുകയും മികച്ച വിദഗ്ദ്ധ അഭിപ്രായങ്ങൾ പ്രാദേശിക ഭാഷകളിൽ പ്രസിദ്ധികരിക്കുകയും ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നു .ഇതിനായി സംസ്ഥാന സർക്കാർ സമ്മർദദ്ധം ചെലുത്തണമെന്നും അനിൽ ആവശ്യപെട്ടു,