തൊടുപുഴ: പോസ്റ്റ് ഓഫീസ് വഴി കേരള മദ്രസ്സ അദ്ധ്യാപക ക്ഷേമനിധിയുടെ വിഹിതം അടയ്ക്കു ക്കുന്നതിന് ചില സാങ്കേതിക തടസ്സം നേരിടുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തടസ്സം പരിഹരിക്കുമെന്ന് പോസ്റ്റൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി അംഗങ്ങൾ ഇക്കാര്യത്തിൽ ആശങ്ക പെടേണ്ടതില്ലെന്നും ഒക്ടോബർമാസം അടയ്‌ക്കേണ്ട വിഹിതം ഡിസംബറിനുള്ളിൽ അടച്ചാൽ മതിയാകുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.സംശയ നിവാരണങ്ങൾക്ക് 0495 2966577 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ (10.15 മുതൽ 5.15 വരെ) ബന്ധപ്പെടാം.