deen
ഇടുക്കി ജില്ലയിലെ ബാങ്കുകൾ സംയുക്തമായി നടത്തുന്ന സമൃദ്ധി വായ്പാ മഹോത്സവം തൊടുപുഴയിൽ അഡ്വ.ഡീൻകുര്യാക്കോസ് എം പി ഉദ്ഘാഘാടനം ചെയ്യുന്നു.

ഇടുക്കി: ജില്ലയിലെ ലീഡ് ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബാങ്കുകളും പങ്കെടുത്ത വായ്പ വിതരണ മേളയും പൊതുജന സമ്പർക്ക പരിപാടി നടത്തി. 16 ബാങ്കുകൾ , ജില്ലാ വ്യവസായ കേന്ദ്രം , ഖാദി ബോർഡ് , യൂണിയൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ,ലീഡ് ബാങ്ക് , സാമ്പത്തിക സാക്ഷരതാ കേന്ദ്രം , ഐ ടി മിഷന്റെ ആധാർ കേന്ദ്ര എന്നിവരുടെ ഇരുപത്തി രണ്ടോളം സ്റ്റാളുകൾ ഉണ്ടായിരുന്നു .ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു . മുനിസിപ്പൽ ചെയർപേഴ്‌സൺ സനീഷ് ജോർജ് അദ്ധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി കളക്ടർ (എൽ ആർ ) ജോളി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി . 17.50 കോടി വരുന്ന 90 വായ്പ അനുമതി പത്രങ്ങൾ എം പി വായ്പ ഉപയോകതാക്കൾക്കു കൈമാറി.

അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ് ) സുനിൽ വർഗീസ് , ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സാഹിൽ മുഹമ്മദ് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഹെഡ് മാർട്ടിൻ ജോസ് , ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജോർജ് ജേക്കബ് , കേരള ബാങ്ക് ഡിജിഎം സജിത്ത് കെ.എസ്, കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ ഹെഡ് ബാലഗോപാൽ എം വി എന്നിവർ ആശംസകൾ അർപ്പിച്ചു .യൂണിയൻ ബാങ്ക് റീജിയണൽ ഹെഡ് ജയദേവ് നായർ സ്വാഗവും ലീഡ് ബാങ്ക് മാനേജർ ജി രാജഗോപാലൻ നന്ദിയും പറഞ്ഞു.