കട്ടപ്പന: ഗവ.ഐ.ടി. ഐ കട്ടപ്പനയിൽ അഡ്മിഷന് അപേക്ഷ സമർപ്പിച്ച അപേക്ഷകരിൽ 170ന് താഴെ ഇൻഡക്‌സ് മാർക്ക് ലഭിച്ചിട്ടുളളതും ഇതുവരെ പ്രവേശനം അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവരുമായ അപേക്ഷാർത്ഥികൾ ഇന്ന് രാവിലെ 10 മണിമുതൽ ഉച്ചക്ക് 2 മണി വരെ രജിസ്‌ട്രേഷന് കട്ടപ്പന ഗവ ഐടിഐയിൽ എത്തിച്ചേരേണ്ടതാണ്. ഇവരിൽ നിന്നും മാത്രമായിരിക്കും ഇനി ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04868272216, 9846752372 (കോഓർഡിനേറ്റർ) എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.