കുടയത്തൂർ: മഴക്കാല അനുബന്ധ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടയത്തൂർ പഞ്ചായത്തിന്റെയും കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഇന്റർ സെക്ടറൽ മീറ്റിംഗ് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ: ഷിയാസ് കെ എൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ആൽബർട്ട് ജെ തോട്ടുപാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: ജിൽസൻ ജോർജ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,ആശാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിലുള്ള ചർച്ച നടത്തി. നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താനുള്ള പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ കർമ്മ പദ്ധതികളുടെ ആസൂത്രണവും, കോവിഡ് - കോവിഡേതര പ്രവർത്തനങ്ങളുടെ ഇത് വരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും നടത്തി.