തൊടുപുഴ: സ്കൂളിൽ കാൽനടയായും സൈക്കിളിലും കുട്ടികൾ വരുന്നതു സുരക്ഷിതമാണെന്നും അവർക്കുള്ള സുരക്ഷിതത്വം പൊലീസ്‌ ഉറപ്പുവരുത്തണമെന്നും ചുങ്കം സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂൾ പി.ടി.എ. യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള നിവേദനം സ്‌കൂൾ പി.ടി.എ, പി.ഡബ്ല്യു.ഡി. അധികൃതർക്കും പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും മുനിസിപ്പൽ ചെയർമാനും നൽകി.