തൊടുപുഴ: മഴ ശക്തമാവുകയും ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം ഒഴുകി എത്തുകയും ചെയ്താൽ ഇടുക്കി അണക്കെട്ടും തുറക്കേണ്ടി വരും. മുല്ലപ്പെരിയാർ തുറക്കുമ്പോൾ എത്തുന്ന അധികജലം ഒഴുക്കികളയുന്നതിനായി വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നേക്കും. ഇതിന് മുൻകൂർ അനുമതി നൽകി. ഇടുക്കിയിലെ ജലനിരപ്പ് 2398.30 അടി ആണ്.