പുറപ്പുഴ: ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് അസിസ്റ്റന്റിന്റെയോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് (DCP) /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ ,പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ പാസായിരിക്കണം. പ്രായം 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ . അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : നവംബർ 16