തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം കേരള പിറവി ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ ത്രേസ്യാമ്മ പള്ളിക്കുന്നേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുഹൃദയ സന്ന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ അൽഫോൺസാ തോട്ടുങ്കൽ അദ്ധ്യക്ഷയാകും
കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്ജ് മഠത്തി കണ്ടത്തിൽ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാ എം പി, ശ് പി. ജെ ജോസഫ് എം എൽ എ, തൊടുപുഴ മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, വാർഡ് കൗൺസിലർ സനു കൃഷ്ണൻ, കോതമംഗലം എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ക്രിസ്റ്റി അറയ്ക്കത്തോട്ടം , മുതല കോടം ഫൊറോന പള്ളി വികാരി ഫാ.ഡോ. ജോർജ്ജ് താനത്തുപറമ്പിൽ, ഹോസ്പിറ്റൽ ഡയറക്ടർ . സി തസ്യാമ്മ പള്ളിക്കുന്നേൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേ റ്റർ സി. മേഴ്‌സി കുര്യൻ തുടങ്ങി യവർ സംബന്ധിക്കും.
. ജില്ലയ്ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി 1971 ഒക്ടോബർ 31നാണ് ഹോളി ഫാമിലി ആശുപത്രിആരംഭിച്ചത്. ഇപ്പോൾ 27 ഡിപ്പാർട്ട്‌മെന്റുകളുണ്ട്. 500 ഓളം സ്റ്റാഫുകളുമുള്ള മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിതിയായി മാറിയിരിക്കുന്നു.
ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ മേഴ്‌സി കുര്യൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.ഇ.വി.ജോർജ്, സുവർണ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ.ഉല്ലാസ് ആർ.മുല്ലമല എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.