തൊടുപുഴ:പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ കളക്ടറേറ്റിനു മുന്നിലും താലൂക് ഓഫിസുകൾക്ക് മുന്നിലും പ്രകടനം നടത്തി.

തൊടുപുഴ താലൂക്ക് ഓഫീസിനു മുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ്, ജില്ലാ വൈസ് പ്രസിഡണ്ട് നീന ഭാസ്‌കരൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജോബി ജേക്കബ്, പി എം റഫീഖ്, ഏരിയാ സെക്രട്ടറി സജിമോൻ ടി മാത്യു ഏരിയ പ്രസിഡണ്ട് ബിജുസെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ഇടുക്കി കളക്ടറേടിനു മുന്നിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ജി ഷിബു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം ജി ജോസ്,ജില്ലാ കമ്മിറ്റിയംഗം വിജീഷ് കുമാർ തയ്യിൽ, ഏരിയ പ്രസിഡന്റ് ആൽബിൻ തോമസ് എന്നിവർ സംസാരിച്ചു.

പീരുമേടിൽ ജില്ലാ കമ്മിറ്റിയംഗം പി എൻ ബിജു ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവ് ജോൺ,ഏരിയ പ്രസിഡന്റ് കെ കെ രതീഷ് എന്നിവർ സംസാരിച്ചു.ദേവികുളത്ത് ജില്ലാ കമ്മിറ്റിയംഗം എം ബി ബിജു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കെ ശിവാനന്ദൻ,ഏരിയ സെക്രട്ടറി എം രവികുമാർ, പി എസ് രഞ്ചിത് എന്നിവർ സംസാരിച്ചു.ഉടുമ്പൻചോലയിൽ ഏരിയ പ്രസിഡന്റ് ടൈറ്റസ് പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗങ്ങളായ ജെ ജയപ്രഭ, കെ വി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.