ഇടുക്കി: ദേശീയ പേവിഷ ബാധ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളിൽ പേവിഷ ബാധയെ സംബന്ധിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തും. തിരഞ്ഞെടുക്കുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.ഒന്നാം സ്ഥാനം 5000 രൂപ, രണ്ടാം സ്ഥാനം 3000 രൂപ, മൂന്നാം സ്ഥാനം 2000 രൂപ
നവംബർ 15 ന് വൈകുന്നേരം 5 ന് മുമ്പായി massmediaidukki@gmail.com, jcidukki@gmail.com എന്ന മെയിൽ അഡ്രസിൽ പോസ്റ്റർ അയക്കേണ്ടതാണ്. കോളേജ് ഐഡന്റിറ്റി കാർഡും പോസ്റ്ററിനോടൊപ്പം അയക്കണം. ജെ.പി.ജി ഇമേജ് ആയി ആണ് പോസ്റ്റർ അയക്കേണ്ടത്. വിധി നിർണ്ണയവുമായി ബന്ധപ്പെട്ട് എല്ലാ അധികാരവും സംഘാടകരിൽ നിഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496339661