തൊടുപുഴ:ജില്ലാ പഞ്ചായത്തിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മക്കൾക്കൊപ്പം' രക്ഷാകർതൃശാക്തീകരണ പരിപാടിയുടെ ജില്ലാതല സമാപന സമ്മേളനവും അംഗീകാര പത്രിക സമർപ്പണവും നടന്നു. പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ്.വി.എ ഉദ്ഘാടനം നിർവ്വഹിച്ചു.എം.തങ്കരാജ് അദ്ധ്യക്ഷനായി.ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ലോഹിതദാസ്.എം.കെ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ഷീബ മുഹമ്മദ്, പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം പി.എ.തങ്കച്ചൻ, കൺവീനർ സി.ഡി. അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി വി.വി.ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് പരിപാടിയിൽ പങ്കചേർന്ന അദ്ധ്യാപകർക്കുള്ള അംഗീകാര പത്രിക സമർപ്പണവും നടന്നു.