award

ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാതലഅവാർഡ് വിതരണ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആലീസ് ജോസിന്റെ അധ്ദ്ധ്യക്ഷതയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജജ് പോൾ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ എസ്.എസ് എൽ സി അവാർഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആൻസി തോമസ് പ്ലസ് ടു അവാർഡ് വിതരണവും നിർവ്വഹിച്ചു. കെ.എ അലി, എം.കെ പ്രിയൻ, ജോർജ്ജ് അമ്പഴം, അനിൽ ആനിക്കനാട്ട്, വർഗ്ഗീസ് വെട്ടിയാങ്കൽ, ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ ബിജുമോൻ കെ. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.