ഇടവെട്ടി: മുഖ്യമന്ത്രി സഹായ ഹസ്തം പദ്ധതി പ്രകാരം ഇടവെട്ടി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് വഴി വഴി നൽകുന്ന പലിശ സബ്സിഡി വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അമ്പിളി കുടുംബശീയൂണിറ്റിനു നൽകി നിർവ്വഹിച്ചു. യോഗത്തിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ താഹിറ അമീർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു , മെമ്പർമാരായ സുജാത ശിവൻ, സുബൈദ അനസ്, സൂസി റോയ്, അജ്മൽ ഖാൻ അസീസ് സി.ഡി.എസ് ചെയർപേഴ്‌സൺ രാജമ്മ ബാബു, മെമ്പർ സെക്രട്ടറി യൂസഫ്, അക്കണ്ടന്റ് ഫൗസിയ തുടങ്ങിയവർ പ്രസംഗിച്ചു.