മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ മുട്ടം ജില്ലാ ജയിൽ തടവുകാർക്ക് വേണ്ടി മൂന്ന് ദിവസത്തെ റീജവനേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് മുഹമ്മദ് വസീം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ പി ജോയ് വിശിഷ്ഠാതിഥിയായിരുന്നു . ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജിജിമോൾ പി കെ, തൊടുപുഴ ഡിവൈ.എസ്.പി. കെ.സദൻ , ജില്ലാ ജയിൽ സൂപ്രണ്ട് എ.സമീർ എന്നിവർ സംസാരിച്ചു. മൂലമറ്റം ബിഷപ്പ് വയലിൽ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് സി. ജയ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ അമൽജ്യോതി എന്നിവർ അന്തേവാസികൾക്കായി ക്ലാസ് എടുത്തു. പ്രൊബേഷൻ നിയമത്തെപ്പറ്റി ഉള്ള ബോധവൽക്കരണ ക്ലാസ്, ലീഗൽ സർവീസസ് അതോറിറ്റി യുടെ സേവനങ്ങളെ സംബന്ധിച്ച ക്ലാസ്, അന്തേവാസികളുടെ കലാപരിപാടികൾ, ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചർച്ച എന്നിവ അടുത്ത ദിവസങ്ങളിൽ ഈ പരിപാടിയുടെ ഭാഗമായി നടത്തും.