latheesh
ഉരുൾ പൊട്ടൽ ബാധിതരെ സഹായിക്കാനായി തട്ടക്കുഴ സ്‌കൂൾ ആരംഭിച്ച വീട്ടുപകരണങ്ങളുടെ ശേഖരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് നിർവഹിക്കുന്നു .

തട്ടക്കുഴ: ഉരുൾപൊട്ടൽ ബാധിതർക്ക് സഹായ ഹസ്തവുമായി തട്ടക്കുഴ സ്‌കൂൾ ഇതിന്റെ ഭാഗമായി .ഉരുൾപൊട്ടലിൽ പെട്ടവർക്ക് വേണ്ടി വിവിധ വീട്ടുപകരണങ്ങൾ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു.സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും മറ്റു ക്‌ളബ്ബുകളുടേയും നേതൃത്വത്തിലാണ് പ്രവർത്തന്ൾ നടക്കുന്നത്..വീട്ടുപകരണങ്ങളുടെ ശേഖരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉടുമ്പന്നൂർ ഗ്പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് നിർവഹിച്ചു .പ്രിൻസിപ്പൽ ഫാത്തിമ റഹിം,ഹെഡ് മാസ്റ്റർ ബിനോ.കെ.സി,എൻ.എസ്സ് .എസ്സ് പ്രോഗ്രാം ഓഫീസർ ബി.സജീവ്,അദ്ധ്യാപകരായ അനു സൂസൻ പോൾ,സന്ധ്യ,സുമി എന്നിവർ നേതൃത്വം നൽകി.