തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോഴും അവലോകന യോഗത്തിലേക്കും തന്നെ ക്ഷണിക്കാത്തതിൽ പരാതിയുമായി ഡീൻ കുര്യാക്കോസ് എം.പി. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു അവലോകനയോഗത്തിലേക്കും ക്ഷണിക്കാത്തതിൽ സ്ഥലം എംപി എന്ന നിലയിൽ പ്രതിഷേധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കാര്യം സംബന്ധിച്ച അവലോകനയോഗങ്ങളിൽ ക്ഷണിച്ചില്ലെങ്കിലും ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഡീൻ കുര്യാക്കോസിനെ മുല്ലപ്പെരിയാറിലേക്ക് ക്ഷണിച്ചിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ഇന്നലെയും ഫോണിൽ താൻ നേരിട്ടു വിളിച്ചു. ഇതിൽ അനാവശ്യ വിവാദങ്ങളുടെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.