തൊടുപുഴ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന ഡാം ഡീ കമ്മിഷൻ ചെയ്യേണ്ടത് ആവശ്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് നിന്ന് പുതിയ ഡാം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ദിശ 2021 നേതൃസംഗമം എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽസെക്രട്ടറി പി.എം. അബ്ബാസ്, വൈസ് പ്രസിഡന്റ് പി.എസ്. അബ്ദുൽ ജബ്ബാർ എന്നിവർ പ്രഭാഷണം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എൻ. സീതി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.