തൊടുപുഴ.കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കാഡ്‌സിന്റെ നേതൃത്വത്തിൽ സൗജന്യമായി ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു.നാലുവരിപ്പാതയിലുള്ള കാഡ്‌സ് വില്ലേജ് സ്‌ക്വയറും കെ. എസ്. ആർ. ടി. സി ക്കു സമീപമുള്ള കാഡ്‌സ് വിത്തുബാങ്കുമാണ് വിതരണകേന്ദ്രങ്ങൾ.നവംബർ 1 മുതൽ 7 വരെയാണ് വിതരണം .വെണ്ട,വഴുതന,തക്കാളി,പയർ.ചീര പാവൽ ,പടവലം ,ക്യാബേജ് ,കോളിഫ്‌ളവർ,പച്ചമുളക് എന്നിങ്ങനെ 10 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്,തൈ വിതരണത്തോടൊപ്പം സൗജന്യ നിരക്കിൽ വിത്തുകളും ഉത്പാദന ഉപാധികളും വിതരണം ചെയ്യുമെന്ന് ഡയറക്ടർ കെ എം മത്തച്ചൻ.സമാപനദിനമായ നവംബർ 7 നു ആട്ടിൻകുട്ടികളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.