ഇടുക്കി ജില്ലാതലതല പ്രവേശനോത്സവം തിങ്കളാഴ്ച്ച രാവിലെ 10 ന് കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ജോബിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സെയ്തലവി മങ്ങാട്ട്പറമ്പൻ സ്വാഗതം പറയും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ പ്രവേശനോത്സവ സന്ദേശം നൽകും. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനഅദ്ധ്യക്ഷൻമാരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.