തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടത്തി. പുരുഷ-വനിതാ വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് ജേതാക്കളായി. കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്ദീപ് സെൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ നിരീക്ഷകൻ സെൻ എബ്രഹാം, ജില്ലാ സ്‌പോട്‌സ് കൗൺസിൽ അംഗം എ.പി. മുഹമ്മദ് ബഷീർ, ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ, ന്യൂമാൻ കോളേജ് കായികാദ്ധ്യാപകൻ അബിൻ വിത്സൻ എന്നിവർ പ്രസംഗിച്ചു.
പുരുഷ വിഭാഗത്തിൽ ജില്ലാ യൂത്ത് ക്ലബ്ബും വനിതാ വിഭാഗത്തിൽ ന്യൂമാൻ കോളേജ് ബീ ടീമും റണ്ണേഴ്‌സ് അപ്പായി. നവംബർ 13, 14 തിയതികളിൽ ഹരിപ്പാട് നടത്തുന്ന സംസ്ഥാന സീനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിലേക്കുള്ള കളിക്കാരെ ഈ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്തു.