തൊടുപുഴ: രാജ്യത്തിന്റെ പൊതുസമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതരുത്, പെട്രോൾ, ഡീസൽ, പാചക വാതകവില, നികുതികൾ വെട്ടിക്കുറച്ച് കുറയ്ക്കുക, ഡിമാന്റുകൾ അംഗീകരിച്ച് കർഷകസമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എ.ഐ.യു.റ്റി.യു.സി) ആഭിമുഖ്യത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. അഖിലേന്ത്യ പ്രതിഷേധ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധർണയിൽ എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി സിബി സി. മാത്യു അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എൻ. അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വർഗ്ഗീസ് പി.റ്റി, സെബാസ്റ്റ്യൻ എബ്രാഹം, എൻ.എസ്. ബിജുമോൻ, മാത്യു ജേക്കബ്, കെ.എൽ. ഈപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.