ഇടുക്കി: ജില്ലയിലെ എയ്ഡഡ് സ്‌കൂൾ ജീവക്കാരുടെ പി.എഫ് ക്രഡിറ്റ്കാർഡ് പ്രസിദ്ധികരിച്ചു.

സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും കെ.എ.എസ്.ഇ.പി.എഫ് ക്രഡിറ്റ് കാർഡുകൾ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിലെ പി.എഫ് വിഭാഗങ്ങളിൽ നിന്നും അസിസ്റ്റന്റ് പ്രൊവിഡണ്ട് ഫണ്ട് ഓഫീസർമാർ ഗെയിൻ പി.എഫ് സൈറ്റിലൂടെ പബ്ലിഷ് ചെയ്തു. ഇതോടെ ജി.പി.എഫ് വരിക്കാരെ പോലെ എയ്ഡഡ് സ്‌ക്കൂളുകളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും പി.എഫ് ക്രഡിറ്റ് കാർഡ് കുടിശികയില്ലാതായി.ജില്ലയിലെ ജീവനക്കാരുടെ ക്രഡിറ്റ് കാർഡുകൾ അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസർ ആർ. കൃഷ്ണകുമാർ ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് പ്രസിദ്ധികരിച്ചു. ജില്ലയിലെ കെ.എ.എസ്.ഇ.പി.എഫ് വരിക്കാരായ എല്ലാ എയ്ഡഡ് സ്‌ക്കൂൾ അദ്ധ്യാപകരും ജീവനക്കാർക്കും ഇന്ന് മുതൽ സൈറ്റിൽ നിന്നും അവരവരുടെ ലോഗിൻ ഐ.ഡിയിലൂടെപ്രൊഫൈൽ അപ്പ്‌ഡേറ്റ് ചെയ്തശേഷം പി.എഫ് ക്രഡിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യേണ്ടതും സ്‌ക്കൂൾ രേഖകളുമായി ഒത്തു നോക്കി പരിശോധിച്ച് ഓൺലൈൻ വെരിഫിക്കേഷൻ നടത്താവുന്നതാണ്.