ഇടുക്കി: ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ ജില്ലാ കലക്ടർ ഷീബ ജോർജ് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഭരണഭാഷ ചെല്ലിക്കൊടുത്ത് നിർവ്വഹിക്കും. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി മലയാള ദിന സന്ദേശം നൽകും. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി വിവിധ വകുപ്പ് ജില്ലാ മേധാവികൾഎന്നിവർ സംബന്ധിക്കും. മലയാളത്തിൽ മികച്ച ഫയൽ തയ്യാറാക്കിയിട്ടുള്ളവർക്ക് ഭരണ ഭാഷാ സമ്മാനം വാരാചരണ സമാപനത്തിന് നൽകും. ഇദ്ഘാടന യോഗത്തിൽ ജീവനക്കാർക്ക് കേരള ഗാനം ആലപിക്കാം. മലയാളം ഭരണ ഭാഷയുടെ നേട്ടം എന്ന വിഷയത്തിൽ 11 മണിക്ക് വെബിനാർ സംഘടിപ്പിക്കും. ജില്ലാ കലക്ടർ ഷീബ ജോർജ് വെബിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. സാഹിത്യകാരൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. മുരിക്കാശ്ശേരി പാവനാത്മ കോളേജ് അദ്ധ്യാപകൻപ്രൊഫ. സന്തോഷ് ജോർജ് വിഷയം അവതരിപ്പിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ സ്വാഗതവും അസി. എഡിറ്റർ എൻ.ബി ബിജു നന്ദിയും പറയും. വിവിധ വകുപ്പ് ജീവനക്കാർ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ, സാക്ഷരാത പ്രവർത്തകർ, സന്നദ്ധ സംഘനാ പ്രതിനിധികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിക്കും. വാരാചരണ കാലയളവായ നവംബർ ഏഴു വരെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കേരളഗാനം, 'മലയാളം ഭരണഭാഷയായാൽ' എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും ഒൺലൈനിൽ സംഘടിപ്പിക്കും. ഉപന്യാസം മൂന്ന് ഫുൾസ്‌കാപ് പേജ് കവിയാൻ പാടില്ല. ഉപന്യാസത്തോടൊപ്പം പ്രധാന അദ്ധ്യാപകന്റെ വിദ്യാർത്ഥിയെന്നുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം. എൻട്രികൾ iprdidukki@gmail.com എന്ന വിലാസത്തിലേക്ക് നവംബർ ആറിനകം അയക്കണം.