മലങ്കര: പെരുമറ്റത്തിന് സമീപം പുഴയുടെ തീരത്ത് റോഡ് ഇടിയുന്നു. പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുഴയുടെ സൈഡ് കെട്ടി റോഡിന് വീതി കൂട്ടിയ ഭാഗത്തുള്ള കോൺക്രീറ്റ് കെട്ടിന്റെ ചുവട് ഭാഗത്തുള്ള മണ്ണാണ് ഇടിയുന്നത്. മഴ ശക്തമായാൽ മണ്ണ് കൂടുതൽ ഇടിയാൻ സാദ്ധ്യത ഏറെയാണ്. ഇത് റോഡിന്റെ സുരക്ഷക്ക് ഭീഷണിയാണ്. തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയുടെ ഭാഗമായിട്ടുള്ള റോഡ് ആയതിനാൽ ഇത് വഴി ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്നതുമാണ്. അധികൃതർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം എന്നാണ് ജനത്തിന്റെ ആവശ്യം.