തൂക്കുപാലം : മുണ്ടിയെരുമ കുരിശുമലയ താഴപ്പള്ളിൽ വീട്ടിൽ പരേതനായ മോഹനൻ -ഉഷ ദമ്പതികളുടെ മകൻ അനന്തു (18) വിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂലിപ്പണിക്കു പോയിരുന്ന മാതാവ് തിരികെ വന്നപ്പോഴാണ് മരിച്ച നിലയിൽ മകനെ കണ്ടത്. പിതാവിന്റെ മരണശേഷം അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.ഏക സഹോദരി സിനിയെ എറണാകുളത്ത് വിവാഹം കഴിച്ച് അയച്ചിരുന്നു. നെടുംകണ്ടം പോലീസും ഫോറൻസിക്ക് വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി അസ്വഭാവിക മരണത്തിന് കേസെടുത്തു.മൃതദേഹം പോസ്റ്റ്മാർടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്ന് സംസ്ക്കാരം നടത്തും.