കരിമണ്ണൂർ: കരിമണ്ണൂർ പഞ്ചായത്തിലെ കറുമ്പാലമറ്റം കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കളുടെ പൊതുയോഗം ഇന്ന് രാവിലെ 11ന് കറുമ്പാലമറ്റത്ത് ചേരും. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ അദ്ധ്യക്ഷത വഹിക്കും. എല്ലാ ഗുണഭോക്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് വാർഡ് മെമ്പർ ബിജി ജോമോൻ അറിയിച്ചു.