തൊടുപുഴ: ജില്ലാ ലീഗൽസർവ്വീസസ് അതോറിട്ടിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി ടൂറിസ്റ്റ് / ടാക്‌സി പെർമിറ്റുള്ള ഒരു കാർ മാസവാടക വ്യവസ്ഥയിൽ ആവശ്യമുണ്ട്. വാഹനം നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ/ സ്ഥാപനങ്ങൾ നിശ്ചിത ഫോറത്തിൽതയ്യാറാക്കിയ ക്വട്ടേഷനുകൾ നവംബർ 12 ന് വൈകുന്നേരം 5 ന് മുമ്പായി ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ മുട്ടം കോടതി സമുച്ചയത്തിലുള്ള ഓഫീസിൽ എത്തിക്കേണ്ടതാണ്. ക്വട്ടേഷനുകൾ നവംബർ 15 ന് ഉച്ചയ്ക്ക് 2 ന് ജില്ലാ ലീഗൽസർവീസ് അതോറിട്ടി സെക്രട്ടറിയുടെ ക്യാബിനിറ്റിൽ വച്ച് തുറന്ന് പരിശോധിക്കുമെന്ന് സെക്രട്ടറി (സബ് ജഡ്ജ് ) അറിയിച്ചു.