ഇടുക്കി : സാക്ഷരതാ മിഷൻ ആഗസ്തിൽ നടത്തിയ പത്താം തരം തുല്യത പരീക്ഷയിൽ ഇടുക്കി ജില്ലയിൽ 80 ശതമാനം വിജയം. അഞ്ച് പരീക്ഷാ കേന്ദ്രങ്ങളിലായി 143 പേരാണ് പത്താംതരം തുല്യത പരീക്ഷ എഴുതിയത്. ഇതിൽ 114. പേർ വിജയികളായി. ജി എച്ച് എസ് മറയൂർ, ഗവ.ട്രൈബൽ എച്ച് എസ് എസ് കട്ടപ്പന, ജി ജി എച്ച് എസ് എസ് തൊടുപുഴ , ജി.വി. എച്ച്. എസ് തൊടുപുഴ , ജി.വി. എച്ച്. എസ്.എസ് വാഴത്തോപ്പ് എന്നിവ ആയിരുന്നു ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ . വാഴത്തോപ്പ് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതിയ 24 ൽ 24 പേരും വിജയിച്ച് 100 ശതമാനം വിജയം കൈവരിച്ചു.