രാജാക്കാട് : ഹൃദയാഘാതത്തെ തുടർന്ന് മലഞ്ചരക്ക് വ്യാപാരി മരിച്ചു .രാജാക്കാട് സ്‌പൈസസ് വ്യാപാര സ്ഥാപനം നടത്തുന്ന കുഞ്ചിത്തണ്ണി ഇരുപതേക്കർ കളപ്പുരയ്ക്കൽ ടോമി ജോർജ്ജ് (45) ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് അടിമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ 11 ന് രാജാക്കാട്ടെത്തിച്ച് ടൗണിൽ പൊതുദർശനത്തിന് വച്ച ശേഷം ഇരുപതേക്കറിലെ വസതിയിലെത്തിക്കും 4.30 ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയിൽ സംസ്‌കാരം നടത്തും.
ഭാര്യ :ജെയ്‌സി കട്ടപ്പന കിഴക്കേത്തലയ്ക്കൽ കുടുംബാംഗം. മക്കൾ:ടെസ്‌ന,ടെസ്വിൻ,ഇമ്മാനുവേൽ.
വ്യാപാരി വ്യവസായി ഏകോപന സമിതി രാജാക്കാട് യൂണിറ്റ് ഭരണ സമിതിയംഗം,രാജാക്കാട് വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ്, തേജസ് എസ് എച്ച് ജി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. പരേതനോടുള്ള ആദരസൂചകമായി ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ രാജാക്കാട് ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്