ഇടുക്കി: നവംബർ ഒന്ന് മലയാള ദിനമായും ഏഴു വരെയുള്ള ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാ തല ഇദ്ഘാടനം ഇന്ന് രാവിലെ ജില്ലാ കളക്ടർ ഷീബ ജോർജ് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഭരണഭാഷ ചെല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ ചുമതലയുള്ള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി മലയാള ദിന സന്ദേശം നൽകും. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി വിവിധ വകുപ്പ് ജില്ലാ മേധാവികൾ പങ്കെടുക്കും. മലയാളത്തിൽ മികച്ച ഫയൽ തയ്യാറാക്കിയിട്ടുള്ളവർക്ക് ഭരണ ഭാഷാ സമ്മാനം വാരാചരണ സമാപനത്തിന് നൽകും. ഉദ്ഘാടന യോഗത്തിൽ ജീവനക്കാർക്ക് കേരള ഗാനം ആലപിക്കാം. മലയാളം ഭരണ ഭാഷയുടെ നേട്ടം എന്ന വിഷയത്തിൽ 11 മണിക്ക് വെബിനാർ സംഘടിപ്പിക്കും. ജില്ലാ കലക്ടർ ഷീബ ജോർജ് വെബിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ആമുഖ പ്രഭാഷണം നടത്തും. പ്രശസ്ത സാഹിത്യകാരൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തും. മുരിക്കാശ്ശേരി പാവനാത്മ കോളേജ് അദ്ധ്യാപകൻ പ്രൊഫ. സന്തോഷ് ജോർജ് വിഷയം അവതരിപ്പിക്കും. നെടുമങ്ങാട് ഗവ.കോളേജ് മലയാളം അസോസിയേറ്റ് പ്രഫസർ ഡോ. അജയൻ പനയറ വിജ്ഞപ്തി പ്രസംഗം നടത്തും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ സ്വാഗതം ആശംസിക്കും. അസി. എഡിറ്റർ എൻ.ബി. ബിജു നന്ദി പറയും.