ഇടുക്കി: കട്ടപ്പന ഗവ. ഐ.ടി.ഐയിൽ 2021 അഡ്മിഷനുമായി ബന്ധപ്പെട്ട് വിവിധ ട്രേഡുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ നിലവിലുള്ള ഏതാനും ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള അപേക്ഷാർത്ഥികൾ ഈ സ്ഥാപനത്തിൽ നേരിട്ടെത്തി നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു, ആധാർ, ജാതി സർട്ടിഫിക്കറ്റ് (എസ്.സി, എസ്.ടി, ഒ.ഇ.സി) എന്നിവയുടെ പകർപ്പുകളും അപേക്ഷ ഫീസായ 100 രൂപ സഹിതം നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അഞ്ചിന് വൈകിട്ട് 5 വരെ. . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868272216.