prakadanam
തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുന്നത് നിന്ന് തൊടുപുഴ യിലേക്ക് നടത്തിയ ഇന്ദിരാ ജ്യോതി പ്രയാണം

തൊടുപുഴ: ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തിയ അയൽരാജ്യത്തെ,​ രണ്ടായി പിളർത്തി മുട്ടുകുത്തിച്ച ഇന്ദിരാ ഗാന്ധിയെന്ന പ്രധാനമന്ത്രി ഭരിച്ച മണ്ണിൽ ഇന്ന് അധികാരത്തിലിരിക്കുന്ന ഭരണകൂടം അയൽ രാജ്യങ്ങൾ ഇന്ത്യൻ മണ്ണിലേക്ക് അധികാരം ഉറപ്പിച്ചിട്ടു പോലും കണ്ടില്ലെന്ന് നടിക്കുന്ന കാഴ്ചയാണുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ജീവത്യാഗം ഇന്ത്യയെ കെട്ടുറപ്പോടെ നിലനിറുത്താനായിരുന്നു. ആ സന്ദേശം ഗ്രാമ- നഗരങ്ങളിൽ പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ജ്യോതി പ്രയാണം നടത്തുന്നത്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുന്നത്ത് നിന്ന് തൊടുപുഴയിലേക്ക് നടത്തിയ ഇന്ദിരാ ജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം.കെ. പുരുഷോത്തമൻ, ഷിബിലി സാഹിബ്, ലീലാമ്മ ജോസ്, പി.എസ്. ചന്ദ്രശേഖരപിള്ള, എൻ.ഐ. ബെന്നി, ടി.ജെ.പീറ്റർ, ചാർളി ആന്റണി, വി.ഇ. താജുദ്ദീൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, പി.എൻ. രാജീവൻ, ജോർജ് ജോൺ, ജോർജ് തന്നിക്കാൻ, എം.കെ. ഷാഹുൽ ഹമീദ്, സി.ഇ. മൈദീൻ
പി.ജെ. തോമസ്, ലത്തീഫ് മുഹമ്മദ്, സി.എസ്. വിഷ്ണു ദേവ് എന്നിവർ സംസാരിച്ചു,
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദിന്റെ നേതൃത്വത്തിൽ ജാഥ തൊടുപുഴയിലെ ഇന്ദിരാ ഗാന്ധി രക്ത സാക്ഷിമണ്ഡപത്തിൽ എത്തി. മണ്ഡപത്തിൽ ദീപം തെളിയിച്ച് ഡീൻ കുര്യാക്കോസ് എം.പി സമാപനചടങ്ങിൽ സംസാരിച്ചു. ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ കേട്ടുറപ്പിനു വേണ്ടി ജീവാർപ്പണം നടത്തിയെങ്കിൽ ഇന്നത്തെ അധികാരികൾ ഭരണം നിലനിർത്താൻ ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടുകയാണെന്ന് അദ്ദേഹം പറഞ്ഞു.