പന്നിമറ്റം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പന്നിമറ്റത്ത് പ്രകടനം നടത്തി പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ച് പ്രതിക്ഷേധ കൂട്ടായ്മ നടത്തി. പ്രതിക്ഷേധ കൂട്ടായ്മ കോൺഗ്രസ് (എസ്) ജില്ലാ ജനറൽ സെക്രട്ടറി അനിൽ രാഘവൻ ഉദ്ഘാടനം ചെയ്തു. ഭരണകൂടം നടത്തിയ വിവിധ അടിച്ചമർത്തലുകളെയും വർഗീയ പ്രവർത്തനങ്ങളെയും അതിജീവിച്ചാണ് ഇന്ത്യൻ കർഷക വിഭാഗം ഈ സമരം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കർഷക സംഘം ഏരിയ സെക്രട്ടറി ജോസി വേളാച്ചേരി അദ്ധ്യക്ഷനായി. ഇ.കെ. കബീർ, എം.ഐ. ശശി, സജി ആലയ്ക്കത്തടം, മനു കരുവേലിൽ, ജോജോ ഞരളക്കാട്, സിദ്ധിക്ക് ഇഞ്ചക്കാട്ട് എന്നിവർ പ്രസംഗിച്ചു.