pathaka
താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള പതാക ഉയർത്തുന്നു

തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനം സമുചിതമായി ആചരിച്ചു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള പതാക ഉയർത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ആർ. ജയപ്രകാശ്, യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദകൈമൾ, വനിതാ യൂണിയൻ പ്രസിഡന്റ് ജലജാശശി, വർക്കിംഗ് പ്രസിഡന്റ് സിന്ധു രാജീവ്,​ സെക്രട്ടറി പ്രസീദ സോമൻ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കരയോഗം വനിതാസമാജം ഭരണസമിതി അംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രൽറോൾ മെമ്പർമാർ, വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ എന്നിവർ പതാകദിനാചരണത്തിൽ പങ്കെടുത്തു. താലൂക്ക് യൂണിയന്റെ കീഴിലുള്ള 37 കരയോഗങ്ങളിലും പതാക ഉയർത്തി പ്രതിജ്ഞ പുതുക്കുകയും അടുത്തുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും ചെയ്തു.