അറക്കുളം: വന്യമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കാനും കൃഷി സംരക്ഷിക്കാനും ആവശ്യമായ നടപടികൾ ചർച്ച ചെയ്യുന്നതിനായി അറക്കുളം പഞ്ചായത്ത് ജാഗ്രതാ സമിതി യോഗം ചേർന്നു. മൂലമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ തുളസീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. മുട്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോൺ വിഷയാവതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷിബു ജോസഫ്, സുബി ജോമോൻ, മൂലമറ്റം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.ടി. സാജു, വാർഡ് മെമ്പർമാരായ ഉഷാ ഗോപിനാഥ്, എലിസബത്ത് ജോൺസൻ, സിനി തോമസ്, ഓമന ജോൺസൻ, സുശീല ഗോപി, ടോമി വാളികുളം, കൊച്ചുറാണി ജോസ്, പി.എൻ. ഷീജ, വനം വകുപ്പ് ജീവനക്കാർ, ലൈസൻസ് തോക്കുള്ളവരുടെ പാനൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.