വെള്ളത്തൂവൽ: ചെങ്കുളം കാച്ച്‌മെന്റ് ഏരിയായ വെള്ളത്തൂവൽ പഞ്ചായത്തിലെ 4, 5, 6, 7, 9 എന്നീ വാർഡുകൾ ഉൾപ്പെടുന്ന പത്ത് ചെയിൻ മേഖലയിൽ റീസർവേ നടപടികൾ ഉടൻ പൂർത്തിയാക്കി പട്ടയം നൽകണമെന്ന് സി.പി.എം ആനച്ചാൽ ലോക്കൽ സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം. മണി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ബി. ഷൈബി, കുഞ്ഞുമോൻ ജോർജ്, അമ്പിളി ബാബു എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി, അടിമാലി ഏരിയാ സെക്രട്ടറി ടി.കെ. ഷാജി, ചാണ്ടി പി. അലക്‌സാണ്ടർ, ടി.എസ്. ബോസ്, എം.എം. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. പി.ബി. സജീവ് സെക്രട്ടറിയായി 15 അംഗലോക്കൽ കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.