തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് തിരഞ്ഞെടുപ്പിലെ മാർക്‌സിസ്റ്റ് പാർട്ടിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി കാരിക്കോട് ദേവസ്വം ക്ഷേത്രത്തിൽ മേൽശാന്തിയും ദേവസ്വം ബോർഡ് ജീവനക്കാരും കുടുംബാംഗങ്ങളടക്കം കേക്ക് മുറിച്ച സംഭവത്തിൽ ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. ക്ഷേത്ര ആചാരലംഘനം നടത്തിയ കാരിക്കോട് ദേവസ്വം ബോർഡ് ജീവനക്കാർ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം ആചാര ലംഘനത്തിന് പ്രായശ്ചിത്തം ചെയ്യണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ജയകൃഷ്ണൻ, ഹിന്ദു ഐക്യവേദി സഹ സംഘടന സെക്രട്ടറി പി.ആർ. കണ്ണൻ, ജില്ലാ ട്രഷറർ എം.കെ. നാരായണ മേനോൻ, താലൂക്ക് പ്രസിഡന്റ് വി.കെ. ശ്രീധരൻ, താലൂക്ക് ജനറൽ സെക്രട്ടറി കെ.എസ്. സലിലൻ എന്നിവർ സംസാരിച്ചു.