ഇടുക്കി: ജില്ലയിൽ കൊവിഡ് രോഗബാധ കൂടുതലുള്ള ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിൽ വരുന്ന കണ്ടെയ്ന്റ്‌മെന്റ് മേഖലകളിലെ വിദ്യാലയങ്ങൾക്ക് ലോക്ക് ഡൗൺ കാലാവധി തീരുന്ന കാലയളവ് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പള്ളിവാസൽ (9,​ 10),​ വെള്ളത്തൂവൽ (4,​ 5,​ 6),​ കാഞ്ചിയാർ (16),​ വാഴത്തോപ്പ് (11),​ കൊന്നത്തടി (13,​ 17),​ അറക്കുളം (6),​ കുടയത്തൂർ (1,​ 8),​ ഇരട്ടയാർ (12),​ പാമ്പാടുംപാറ (15),​ രാജകുമാരി​​ (2,​ 11,​ 13)​ ,​ കട്ടപ്പന നഗരസഭ (18)​ എന്നീ തദ്ദേശസ്ഥാപന വാർഡുകളിലെ സ്കൂളുകൾക്കായിരിക്കും അവധി.