പൂമാല: വെള്ളിയാമറ്റത്ത് സ്വാമി കവലയിൽ പാടത്തിൽ പി.ജി. പത്മനാഭന്റെ പുരയിടത്തിലുള്ള വർക്ക് ഷെഡ്ഡും പുകപ്പുരയും കത്തിനശിച്ചു. പുകപ്പുരയിൽ നിന്ന് തീ പടർന്ന് ഇവിടെ ഉണ്ടായിരുന്ന 150 കിലോയോളം റബ്ബർഷീറ്റും 40 കിലോയോളം ഒട്ടുപാലും കട്ടിൽ, ബെഡ്, കസേര തുടങ്ങിയ നിരവധി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. മൂലമറ്റം ഫയർഫോഴ്സ് സംഘവും നാട്ടുകാരും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.