തളിപ്പറമ്പ്: പൂർണ വളർച്ച എത്തിയ മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ധർമ്മശാല ആന്തൂർ ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് പ്ലോട്ടിൽ പൊതുസ്ഥലത്ത് വെച്ച് ആണ് എക്സൈസ് നടത്തിയ റെയ്ഡിൽ മൂന്ന് പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫീസർ രാജിരാഗ്.പി.പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ചാർജുള്ള ആലക്കോട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്.ടി.എച്ചും പാർട്ടിയും ചേർന്ന് ആണ് കഞ്ചാവ് ചെടി പിടിച്ചത്. റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.പി. മധുസൂദനൻ, അസീസ്.എ, പ്രിവന്റീവ്‌ ഓഫീസർ(ഗ്രേഡ്) രാജേഷ്.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ.എസ്.എ.പി, മുഹമ്മദ് ഹാരിസ്.കെ എന്നിവർ പങ്കെടുത്തു.